നയന്‍താരയ്‌ക്കെതിരെ 'മോശം' പരാമര്‍ശവുമായി രാധാരവി വീണ്ടും ; ഡിഎംകെയിലെ ഉന്നതനുമായി 'പിടിപാട്' ; നടനെതിരെ രൂക്ഷവിമര്‍ശനം ( വീഡിയോ)
ഡിഎംകെയ്ക്ക് നയന്‍താര ആരാണ് ?. അവര്‍ ഡിഎംകെയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആണോ ?
ചെന്നൈ : നടി നയന്‍താരയ്‌ക്കെതിരെ അശ്ലീലപരാമര്‍ശവുമായി നടന്‍ രാധാരവി. ബിജെപി-എഐഎഡിഎംകെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാധാരവി നയന്‍താരയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും, നയന്‍താരയ്ക്ക് ഉദയനിധി സ്റ്റാലിനുമായുള്ള ബന്ധം മൂലമാകാം തന്നെ ഡിഎംകെയില്‍ നിന്നും പുറത്താക്കിയതെന്നുമാണ് രാധാരവി ആരോപിച്ചത്.
ഏതാനും വര്‍ഷം മുമ്പ് ഡിഎംകെയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു സിനിമാ പോസ്റ്ററുമായി ബന്ധപ്പെട്ട് രാധാരവി നയന്‍താരക്കെതിരെ മോശം പരാമര്‍ശം നടത്തിയിരുന്നു. ഇത് വിവാദമായതോടെ പാര്‍ട്ടി രാധാരവിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു.
ഇത്തവണ ബിജെപി-എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനിടെയാണ് രാധാരവി പഴയ സംഭവം വീണ്ടും പറഞ്ഞത്. വലിയ നടപടി എടുക്കാന്‍ മാത്രം താന്‍ നയന്‍താരയെ മോശമാക്കി ഒന്നും പറഞ്ഞിരുന്നില്ല. ഡിഎംകെയ്ക്ക് നയന്‍താര ആരാണ് ?. അവര്‍ ഡിഎംകെയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആണോ ?.
മോശമായി പറഞ്ഞു എന്നാരോപിച്ച് പുറത്താക്കിയത് നയന്‍താരയ്ക്ക് ഉദയനിധിയുമായി അത്ര അടുത്ത ബന്ധമുള്ളതിനാലാകും. അതിന് താനെന്ത് ചെയ്യാനാണ്. തന്നെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ലഭിക്കുന്നതിന് മുമ്പു തന്നെ താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിക്കത്ത് കൊടുത്തെന്നും രാധാരവി പറഞ്ഞു.
#RadhaRavi the star campaigner of B.J.P hasn't learned his lesson nor would never learn I suppose... He yet again shames #Nayanthara in a stage!!
â Visvesh ⨠(@PawPawVee) March 31, 2021
I wonder how can he get away with such disgusting, disgraceful, ill talks on one of South India's biggest actors...!! https://t.co/cwFsEFPuub pic.twitter.com/7hia5FfVDU
രാധാരവിയുടെ അശ്ലീലചുവയോടെയുള്ള പരാമര്‍ശത്തിനെതിരെ ഗായിക ചിന്‍മയി രംഗത്തെത്തി. പരസ്യമായി അസഭ്യം പുലമ്പുന്ന, ദുര്‍മാര്‍ഗിയായ ഇയാളെ എങ്ങനെ പാര്‍ട്ടികള്‍ താരപ്രചാരകനായി കൊണ്ടു നടക്കുന്നു എന്ന് ചിന്‍മയി ട്വിറ്റര്‍ കുറിപ്പില്‍ ചോദിച്ചു.
Honestly I am sick and tired of this man and his abuse.
â Chinmayi Sripaada (@Chinmayi) March 31, 2021
This man is openly abusive, a molester, a harasser!! Why would a party hire him as a star campaigner?
DMKs A Raja or Radha Ravi - theyâre all the same kinda abusive men that we have voted for and made powerful. https://t.co/4qZ3s87bWD
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍



