
തൃഷയല്ല, തിരുച്ചി ഈസ്റ്റില്‍ ടിവികെ സ്ഥാനാര്‍ഥിയാകാന്‍ രാഘവ ലോറന്‍സ്? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് സൂചന
ഉപതിരഞ്ഞെടുപ്പ് ടിവികെയ്ക്ക് ഏറെ നിര്‍ണായകമാണ്. നിയമസഭയില്‍ പാര്‍ട്ടിയുടെ അംഗബലം കുറയാതിരിക്കുക എന്നത് സുപ്രധാനമാണ്

ചെന്നൈ: തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യം തകര്‍ത്താണ് നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം (ടിവികെ) അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രി വിജയ്, മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയിച്ചതോടെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ രാജിവച്ചിരുന്നു. പകരം ടിവികെക്കായി നടി തൃഷ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമാനിര്‍മാതാവും നടനുമായ രാഘവ ലോറന്‍സ് വിജയ് രാജിവച്ച മണ്ഡലത്തില്‍ ടിവികെക്കായി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന.
പാര്‍ട്ടി പ്രവേശന വാര്‍ത്ത തള്ളാതെ ലോറന്‍സ് എക്സില്‍ കുറിച്ച വരികളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. 'നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ബെന്‍സ്' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അതിന്റെ ചിത്രീകരണം ഈ മാസം 10-ാം തീയതി പൂര്‍ത്തിയാകും. തൊട്ടടുത്ത ദിവസം, 11-ാം തീയതി രാവിലെ 9.30-ന് അമ്മ കണ്മണിയുടെ അനുഗ്രഹത്തോടെ സുപ്രധാനമായ തീരുമാനം നടത്തും' എന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചിരിക്കുന്നത്.
തിരുച്ചി ഈസ്റ്റ് മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ടിവികെയ്ക്ക് ഏറെ നിര്‍ണായകമാണ്. നിയമസഭയില്‍ പാര്‍ട്ടിയുടെ അംഗബലം കുറയാതിരിക്കുക എന്നത് സുപ്രധാനമാണ്. ജനപ്രീതിയും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലൂടെ നേടിയ സ്വാധീനവും കണക്കിലെടുത്താണ് രാഘവ ലോറന്‍സിന്റെ പേര് പാര്‍ട്ടി നേതൃത്വത്തിന്റെ പരിഗണനയിലുള്ളതെന്നാണ് സൂചന. സമീപകാലത്ത് വിജയ്യുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ലോറന്‍സ് പരസ്യമായി പിന്തുണ അറിയിച്ചിരുന്നു. ടിവികെയുടെ വിജയങ്ങള്‍ക്ക് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനവും രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ലോറന്‍സിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.
ലോറന്‍സിന്റെ ചില സമീപകാല പരാമര്‍ശങ്ങളും രാഷ്ട്രീയ വിഷയങ്ങളിലെ പ്രതികരണങ്ങളും പാര്‍ട്ടിയുമായുള്ള അടുപ്പത്തിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് തന്റെ ഗുരുവും സൂപ്പര്‍താരവുമായ രജനീകാന്തുമായി ലോറന്‍സ് ആശയവിനിമയം നടത്തിയതായും വിവരമുണ്ട്. അന്തിമ തീരുമാനം അദ്ദേഹത്തിന്റെ ഉപദേശത്തിന് ശേഷമായിരിക്കുമെന്നാണ് സൂചന. തിരുച്ചി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ ലോറന്‍സ് മത്സരിക്കുമോ എന്ന കാര്യത്തില്‍ ടിവികെയും പ്രതികരിച്ചിട്ടില്ല.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Raghava Lawrence To Join Vijay’s TVK? Will He Contest From Trichy East? Actor Gives BIG Hint
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

