രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പരിപാടിയാണ് 

രാഹുല്‍ ഗാന്ധി/ ട്വിറ്റർ
Last Updated :22 January 2024, 7:52 pm IST

News Now

ന്യൂഡല്‍ഹി: ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രബിന്ദുവാക്കി നടത്തുന്ന രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയതിനാല്‍ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ബുദ്ധിമുട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് ഉന്നതര്‍ നിരസിച്ചതിന് പിന്നാലെയാണ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുലിന്റെ പ്രതികരണം.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പരിപാടിയാണ്.ബിജെപിയും ആര്‍എസ്എസും ഈ പരിപാടിക്ക് തെരഞ്ഞെടുപ്പ് മാനം നല്‍കുകയാണ്. അതാണ് ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയും ആര്‍എസ്എസും ചടങ്ങ് കയ്യടക്കുകയും അതിനെ തെരഞ്ഞെടുപ്പ് പരിപാടിയാക്കുകയും ചെയ്യുമ്പോള്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും രാഹുല്‍ പറഞ്ഞു. 

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി ബിജെപിയെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. 
ഇന്ത്യ മുന്നണിക്കുള്ളിലെ ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ഞങ്ങള്‍ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. സീറ്റ് പങ്കിടല്‍ വിഷയം സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്തുവരികയാണ്. 
ജനുവരി 14ന് മണിപ്പൂരിലെ തൗബാലില്‍ ആരംഭിച്ച യാത്ര ജോഡോ യാത്ര തിങ്കളാഴ്ച വൈകുന്നേരത്തോടെ നാഗാലാന്‍ഡിലെത്തി. 15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ 6,713 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ജാഥ ബസുകളിലും കാല്‍നടയായും മാര്‍ച്ച് 20നോ 21നോ മുംബൈയില്‍ സമാപിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates