
ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം, കാല്‍വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക്; ഒടുവില്‍- വീഡിയോ
ബിഹാറില്‍ ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ യാത്രക്കാരന് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവിതം
പട്‌ന: ബിഹാറില്‍ ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ യാത്രക്കാരന് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവിതം. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വലിച്ചുകയറ്റുകയായിരുന്നു.
പൂര്‍ണിയ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്‌റ്റേഷനില്‍ നിന്ന് യാത്ര പുറപ്പെട്ട ട്രെയിനിലാണ് യാത്രക്കാരന്‍ ഓടിക്കയറാന്‍ ശ്രമിച്ചത്. കാല്‍തെറ്റി ട്രെയിനിന്റെ ഫുട്‌ബോര്‍ഡിന്റെയും പ്ലാറ്റ്‌ഫോമിന്റെയും ഇടയില്‍ വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാര്‍ സമയോചിതമായ ഇടപെടല്‍ നടത്തിയാണ് യാത്രക്കാരനെ രക്ഷിച്ചത്.
പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുമായിരുന്ന യാത്രക്കാരനെ വലിച്ചുകയറ്റുകയായിരുന്നു. ട്രെയിനില്‍ ഓടിക്കയറുന്നത് അപകടമാണ് എന്ന മുന്നറിയിപ്പോടെ, റെയില്‍വേ മന്ത്രാലയം സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
बिहार à¤à¥ पà¥à¤°à¥à¤£à¤¿à¤¯à¤¾ मà¥à¤ सतरà¥à¤ à¤à¤°à¤ªà¥à¤à¤« à¤à¤µà¤¾à¤¨ नॠà¤à¤²à¤¤à¥ à¤à¥à¤°à¥à¤¨ मà¥à¤ à¤à¤¢à¤¼à¤¨à¥ à¤à¥ दà¥à¤°à¤¾à¤¨ हादसॠà¤à¤¾ शिà¤à¤¾à¤° हà¥à¤ यातà¥à¤°à¥ à¤à¥ बà¤à¤¾à¤¯à¤¾à¥¤ à¤à¥à¤ªà¤¯à¤¾ à¤à¤²à¤¤à¥ à¤à¥à¤°à¥à¤¨ मà¥à¤ à¤à¤¢à¤¼à¤¨à¥/à¤à¤¤à¤°à¤¨à¥ à¤à¤¾ पà¥à¤°à¤¯à¤¾à¤¸ ना à¤à¤°à¥à¤à¥¤ pic.twitter.com/2OWWQRqNae
â Ministry of Railways (@RailMinIndia) January 4, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




