
52കാരനെ മര്‍ദ്ദിച്ചു; കോണ്‍ഗ്രസ് വനിതാ എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തു
കോണ്‍ഗ്രസ് എംഎല്‍എ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് 52കാരന്‍ പൊലീസില്‍ പരാതി നല്‍കി
ജയ്പൂര്‍: 52കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തു. ഭരത്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കോണ്‍ഗ്രസ് എംഎല്‍എ ഷാഹിദ ഖാനെതിരെ അക്ബര്‍ എന്നയാള്‍ പരാതി നല്‍കിയത്.
ജനുവരി 31ന് രാവിലെ 9.15നായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയാണ് എംഎല്‍എയുടെ ഗുണ്ടകള്‍ മര്‍ദ്ദിച്ചതെന്ന് അക്ബര്‍ പരാതിയില്‍ പറയുന്നു. ഇത് കൂടാതെ ഗുണ്ടാസംഘം ഇയാളില്‍ നിന്നും 5000 രൂപ കവര്‍ന്നതായും നാട്ടാകാരാണ് ആക്രമണത്തില്‍ നിന്ന് തന്നെ രക്ഷിച്ചതെന്നും പറയുന്നു
അതേസമയം ഇയാളുടെ ആരോപണം എംഎല്‍എ നിഷേധിച്ചു. അക്ബറിന്റെ പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് എംഎല്‍എ പറഞ്ഞു. ഇയാളുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്



