ശരീരത്തില്‍ തടിപ്പ്; രാജസ്ഥാനില്‍ 20കാരന് മങ്കിപോക്‌സ് ലക്ഷണങ്ങള്‍, നിരീക്ഷണത്തില്‍ 

രാജസ്ഥാനില്‍ 20കാരന് മങ്കിപോക്‌സ് രോഗലക്ഷണങ്ങള്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:04 am IST
Edited by :migrator

ജയ്പൂര്‍: രാജസ്ഥാനില്‍ 20കാരന് മങ്കിപോക്‌സ് രോഗലക്ഷണങ്ങള്‍. കടുത്ത പനിയെ തുടര്‍ന്ന് ചികിത്സ തേടിയ 20കാരനെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. രാജസ്ഥാനില്‍ ആദ്യമായാണ് ഒരു രോഗി മങ്കിപോക്‌സ് രോഗലക്ഷണങ്ങള്‍ പ്രകടപ്പിക്കുന്നത്.

കിഷന്‍ഗഡ് സ്വദേശിയായ 20കാരനാണ് മങ്കിപോക്‌സ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. യുവാവിന്റെ സാമ്പിളുകള്‍ നാഷണ്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി രാജസ്ഥാന്‍ ആരോഗ്യ സര്‍വകലാശാല സൂപ്രണ്ട് ഡോ. അജിത് സിങ് അറിയിച്ചു.

യുവാവിനെ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായി നാലുദിവസം പനി അനുഭവപ്പെടുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടിപ്പ് പ്രകടമാകുകയും ചെയ്തതിനെ തുടര്‍ന്നാണ് യുവാവ് ചികിത്സ തേടിയതെന്നും സൂപ്രണ്ട് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now