ശിക്ഷയുടെ ഭാ​ഗമായി റോഹ്ത്തകിലെ സുനാരിയ ജയിലിലാണ് ​ഗുർമീത്. ജയിലിൽ നിന്നു ഉത്തർപ്രദേശിലെ ഷാ സത്നാം ആശ്രമത്തിലേക്ക് മാറിയേക്കുമെന്നു റിപ്പോർട്ടുകളുണ്ട്

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:27 am IST

News Now

ചണ്ഡീ​ഗഢ്: ലൈം​ഗിക പീഡനം, കൊലക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിവാദ ആൾദൈവവും ദേര സച്ച സൗധ തലവനുമായ ​ഗുർമീത് റാം റഹിം സിങിനു വീണ്ടും പരോൾ അനുവദിച്ചു. ഇത്തവണ 21 ദിവസത്തേക്കാണ്. ഈ വർഷം ഇതു മൂന്നാം തവണയാണ് ഇയാൾക്ക് പരോൾ കിട്ടുന്നത്. 2017ൽ ജയിലിലായതിനു ഇത് അഞ്ചാം തവണയും.

ശിക്ഷയുടെ ഭാ​ഗമായി റോഹ്ത്തകിലെ സുനാരിയ ജയിലിലാണ് ​ഗുർമീത്. ജയിലിൽ നിന്നു ഉത്തർപ്രദേശിലെ ഷാ സത്നാം ആശ്രമത്തിലേക്ക് മാറിയേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. 

ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ച കേസിലും ദേര സൗധ മാനേജരായ രഞ്ജിത് സിങിനെ കൊലപ്പെടുത്തിയ കേസിലുമാണ് ശിക്ഷ അനുഭവിക്കുന്നത്. പീഡനത്തിനു 20 വർഷവും കൊലക്കേസിൽ ജീവപര്യന്തവുമാണ് ശിക്ഷ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates