പത്ത് വയസുകാരിയുടെ ബലാത്സംഗം; മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ചിരിച്ച് തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍

കോയമ്പത്തൂര്‍ വെസ്റ്റ് സോണ്‍ ജനറല്‍ ആര്‍ വി രമ്യ ഭാരതിയും മറ്റ് ഉദ്യോഗസ്ഥരുമാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

 police officers laugh and crack jokes in front of media persons
വാര്‍ത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം. X
Edited by :ആതിര അഗസ്റ്റിന്‍
Last Updated :25 മേയ് 2026, 2:40 pm IST

ചെന്നൈ: പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചിരിച്ച് തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍. കോയമ്പത്തൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം. കോയമ്പത്തൂര്‍ വെസ്റ്റ് സോണ്‍ ജനറല്‍ ആര്‍ വി രമ്യ ഭാരതിയും മറ്റ് ഉദ്യോഗസ്ഥരുമാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

ഈ വാര്‍ത്താസമ്മേളത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിലാണ് ഉദ്യോഗസ്ഥര്‍ പൊട്ടിച്ചിരിച്ചത്. കേസിലെ പ്രതികളെ വളരെ വേഗത്തില്‍ പിടികൂടിയതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അവര്‍.

വൈറലായ വിഡിയോയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥള്‍ ഉള്‍പ്പെടെ പൊട്ടിച്ചിരിക്കയും പരസ്പരം തമാശ പറയുകയും ചെയ്യുന്നത് കാണാം. വീഡിയോ വിവാദമായതോടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ഇത്ര ക്രൂരമായ കേസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ ചിരിക്കാനാകും എന്നാണ് എല്ലാവരുടേയും ചോദ്യം.

News Now

Summary

Rape of a ten-year-old girl; police officers laugh and crack jokes in front of media persons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates