
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

ന്യൂഡല്ഹി: കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ തല മൊട്ടയടിച്ച്, ചെരുപ്പുമാല അണിയിച്ച് നഗരപ്രദക്ഷിണം നടത്തി ആള്ക്കൂട്ടത്തിന്റെ ക്രൂരത. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുറ്റക്കാര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംഭവത്തിന്റെ ദൃശ്യങ്ങള് ഡല്ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മാലിവാള് ട്വീറ്റ് ചെയ്തു.
ബലാത്സംഗത്തിന് ഇരയായ ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി തലമുടി മുറിച്ചു. മുഖത്തു കരി ഓയില് പുരട്ടി. ചെരുപ്പുമാല അണിയിച്ചു നഗര മധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിച്ചു.
ഏതാനും പേരുടെ നേതൃത്വത്തില് നടന്ന അക്രമം നോക്കിനിന്ന ആള്ക്കൂട്ടം കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങളില് ഉള്ളവര്ക്കെതിരെ എത്രയും വേഗം നടപടിയെടുക്കാന് വനിതാ കമ്മിഷന് നിര്ദേശം നല്കി.
à¤à¤¸à¥à¤¤à¥à¤°à¤¬à¤¾ नà¤à¤° मà¥à¤ 20 साल à¤à¥ लड़à¤à¥ à¤à¤¾ à¤à¤µà¥à¤§ शराब बà¥à¤à¤¨à¥ वालà¥à¤ दà¥à¤µà¤¾à¤°à¤¾ à¤à¥à¤à¤à¤°à¥à¤ª à¤à¤¿à¤¯à¤¾ à¤à¤¯à¤¾, à¤à¤¸à¥ à¤à¤à¤à¤¾ à¤à¤°, à¤à¤ªà¥à¤ªà¤² à¤à¥ माला पहना पà¥à¤°à¥ à¤à¤²à¤¾à¤à¤¼à¥ मà¥à¤ मà¥à¤à¤¹ à¤à¤¾à¤²à¤¾ à¤à¤°à¤à¥ à¤à¥à¤®à¤¾à¤¯à¤¾à¥¤ मà¥à¤ दिलà¥à¤²à¥ पà¥à¤²à¤¿à¤¸ à¤à¥ नà¥à¤à¤¿à¤¸ à¤à¤¾à¤°à¥ à¤à¤° रहॠहà¥à¤à¥¤ सब à¤à¤ªà¤°à¤¾à¤§à¥ à¤à¤¦à¤®à¥ à¤à¤°à¤¤à¥à¤ à¤à¥ à¤à¤°à¥à¤¸à¥à¤ à¤à¤¿à¤¯à¤¾ à¤à¤¾à¤ à¤à¤° लड़à¤à¥ à¤à¤° à¤à¤¸à¤à¥ परिवार à¤à¥ सà¥à¤°à¤à¥à¤·à¤¾ दॠà¤à¤¾à¤à¥¤ pic.twitter.com/4ExXufDaO3
â Swati Maliwal (@SwatiJaiHind) January 27, 2022
വ്യാജ മദ്യം വില്ക്കുന്നവര് യുവതിയെ കൂട്ട ബലാസംഗം ചെയ്തതാണെന്ന് സ്വാതി മാലിവാള് പറഞ്ഞു. ഡല്ഹി പൊലീസിന് നോട്ടീസ് അയച്ചതായും യുവതിക്കും കുടുംബത്തിനും പൊലീസ് സമ്പൂര്ണ പരിരക്ഷ ഉറപ്പുവരുത്തണമെന്നും സ്വാതി കൂട്ടിച്ചേര്ത്തു.
അതേസമയം സമീപകാലത്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബമാണ് യുവതിയെ അപമാനിച്ചതിന് പിന്നില് എന്ന് റിപ്പോര്ട്ടുകളുണ്ട്. യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം പീഡനത്തിനിരയായ യുവതിയാണെന്ന് കുടുംബാംഗങ്ങള് ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



