ആംഗ്യങ്ങളും വ്യക്തമല്ലാത്ത മൊഴികളും ഉപയോഗിച്ചാണ് താൻ പീഡനത്തിനിരയായെന്ന് ചികിത്സയിൽ കഴിയവെ യുവതി അച്ഛനെ ധരിപ്പിച്ചത്

Last Updated :20 January 2024, 8:32 am IST

News Now

ഗുരുഗ്രാം: ചികിത്സയ്ക്കിടയിൽ ആശുപത്രിയിൽ വച്ച് ലൈംഗിക പീഡനത്തിനിരയായി എന്ന് പരാതിപ്പെട്ട 21കാരി ബോധം തെളിഞ്ഞതോടെ മൊഴി മാറ്റി. അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് പീഡിപ്പിക്കപ്പെട്ടെന്ന് യുവതി പരാതിപ്പെട്ടത്. എന്നാൽ ഈ ആരോപണം ബോധം തെളിഞ്ഞതോടെ യുവതി നിഷേധിച്ചു. 

ഒക്ടോബർ 24 മുതൽ 30 വരെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു യുവതി. ആംഗ്യങ്ങളും വ്യക്തമല്ലാത്ത മൊഴികളും ഉപയോഗിച്ച് താൻ പീഡനത്തിനിരയായെന്ന് ചികിത്സയിൽ കഴിയവെ യുവതി അച്ഛനെ ധരിപ്പിച്ചു. ഇതേതുടർന്ന് യുവതിയുടെ ബന്ധുക്കൾ പ‌ൊലീസിൽ പരാതി നൽകി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഗുരുഗ്രാം പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു. 

ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്ത പൊലീസ് പരാതിയിൽ കഴമ്പില്ലെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ബലാത്സംഗം ചെയ്തെന്ന് പരാതിപ്പെട്ടപ്പോൾ യുവതി പൂർണ ബോധാവസ്ഥയിലായിരുന്നില്ല. വെള്ളിയാഴ്ച ബോധം തെളിഞ്ഞപ്പോഴാണ് യുവതി ആരോപണം നിഷേധിച്ചത്. ഇതിനുപിന്നാലെയാണ് പരാതി അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates