
രാമന്റെ വിഗ്രഹം തീര്‍ക്കാന്‍ സാളഗ്രാമത്തിലെ അപൂര്‍വ ശിലകള്‍ അയോധ്യയില്‍; പഴക്കം 60 ദശലക്ഷം വര്‍ഷങ്ങള്‍
കുട്ടിയുടെ രൂപത്തിലുള്ള ശ്രീരാമന്റെ വിഗ്രഹമാണ് ഈ കല്ലില്‍ കൊത്തിയെടുക്കുക
അയോധ്യ: ശ്രീരാമന്റെയും സീതയുടെ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ നേപ്പാളിലെ സാളഗ്രാമത്തില്‍ നിന്ന് രണ്ട് കൂറ്റന്‍ അപൂര്‍വ ശിലകള്‍ അയോധ്യയിലെത്തിച്ചു. അറുപത് ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള പാറകളാണിവ. ഒരു പാറയ്ക്ക് 26 ടണ്‍ ഭാരവും മറ്റൊന്നിന് 14 ടണ്‍ ഭാരമുണ്ട്. മുസ്താങ് ജില്ലയിലെ സാളഗ്രാമത്തന് സമീപമുള്ള ഗണ്ഡകി നദിയില്‍ നിന്നാണ് ഈ രണ്ട് പാറകള്‍ കണ്ടെത്തിയത്.
സന്യാസിമാരും നാട്ടുകാരും ചേര്‍ന്ന് ആചാരങ്ങള്‍ അര്‍പ്പിച്ചും മാലകളാല്‍ അലങ്കരിച്ചും കല്ലുകള്‍ സ്വീകരിച്ചു. കുട്ടിയുടെ രൂപത്തിലുള്ള ശ്രീരാമന്റെ വിഗ്രഹമാണ് ഈ കല്ലില്‍ കൊത്തിയെടുക്കുക. ഈ വിഗ്രഹമാകും രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ഥാപിക്കുക. അടുത്ത വര്‍ഷം ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ വിഗ്രഹം തയ്യാറാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
മഹാവിഷ്ണു സാളഗ്രാമത്തില്‍ കുടികൊള്ളുന്നുവെന്നാണ് പുരാണ ഹൈന്ദവ ഗ്രന്ഥങ്ങള്‍ പറയുന്നത്. തുളസി മാതാവിന്റെയും സാളഗ്രാം ഭഗവാന്റെയും വിവാഹവും ഈ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നു. ഹിമാലയത്തിലേക്കുള്ള വഴിയില്‍, വെള്ളം പാറയില്‍ കൂട്ടിയിടിച്ച് ഈ കല്ലുകള്‍ ചെറിയ കഷണങ്ങളായി തകര്‍ക്കുന്നു. സാളഗ്രാമം ആരാധിക്കുന്ന വീട്ടില്‍ സന്തോഷവും സമാധാനവും പരസ്പര സ്നേഹവും നിലനില്‍ക്കുന്നുവെന്നാണ് വിശ്വാസം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'


