
ചിത്രശലഭം പോലും മാറിനില്‍ക്കും!, ദേഹത്ത് 50 വര്‍ണ്ണങ്ങളുള്ള അപൂര്‍വ്വയിനം എട്ടുകാലി; കണ്ടെത്തിയത് ഇന്ത്യയില്‍ (വീഡിയോ)
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
എട്ടുകാലി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് പേടിയാണ്. ഇടുങ്ങിയ സ്ഥലത്ത് വലിയ എട്ടുകാലിയെ കണ്ടാല്‍ ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നവരാണ് നല്ലൊരു ശതമാനം ആളുകള്‍. എന്നാല്‍ ഈ എട്ടുകാലിയെ കണ്ടാല്‍ ആരും ഭയപ്പെടില്ല. ചിത്രശലഭത്തെ പോലെ നിറയെ വര്‍ണ്ണങ്ങള്‍ വാരിവിതറിയിരിക്കുന്ന ഒരു എട്ടുകാലിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വിവിധ വര്‍ണ്ണങ്ങളിലുള്ള എട്ടുകാലിയുടെ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളു. ഇന്ത്യയിലാണ് ഇതിനെ കണ്ടെത്തിയതെന്ന് സുശാന്ത നന്ദ കുറിപ്പില്‍ പറയുന്നു. ദേഹത്ത് 50 വര്‍ണ്ണങ്ങളുള്ള അപൂര്‍വ്വയിനം എട്ടുകാലിയുടെ വീഡിയോയാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്.
If you havenât seen this 50 shades of beautiful Spider from India.
â Susanta Nanda IFS (@susantananda3) April 30, 2021
@aniruddha9735 pic.twitter.com/kTq4gd6wSl
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




