
ഇത്തവണ കൂടെ കൂട്ടിയില്ല; രത്തന്‍ ടാറ്റയുടെ ശവമഞ്ചത്തോട് ചേര്‍ന്ന് ഇരുന്ന് 'ഗോവ': നൊമ്പര കാഴ്ചയായി വളര്‍ത്തുനായ- വിഡിയോ
അന്ന് അദ്ദേഹം ഗോവയില്‍ നിന്ന് മടങ്ങുന്നത് അവനേയും ദത്തെടുത്താണ്

മുംബൈ: 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഗോവ യാത്രയിലാണ് രത്തന്‍ ടാറ്റയുടെ ജീവിതത്തിലേക്ക് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അനുയായി കടന്നുവരുന്നത്. ഗോവയിലെ യാത്രയിലെല്ലാം അദ്ദേഹത്തിനൊപ്പം അവനുണ്ടായിരുന്നു. തിരിച്ചുപോരാന്‍ സമയമായപ്പോഴേക്കും രത്തന്‍ ടാറ്റയുടെ മനസ് അവന് കവര്‍ന്നിരുന്നു. അന്ന് അദ്ദേഹം ഗോവയില്‍ നിന്ന് മടങ്ങുന്നത് അവനേയും ദത്തെടുത്താണ്. തെരുവില്‍ കഴിഞ്ഞിരുന്ന അവനായി അദ്ദേഹം മുംബൈയിലെ തന്റെ വീടിന്റെ വാതില്‍ തുറന്നുകൊടുത്തു. അങ്ങനെ അവന് രത്തന്‍ ടാറ്റയുടെ ഏറ്റവും പ്രിയപ്പെട്ട 'ഗോവ'യായി.
വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ പ്രിയപ്പെട്ട മനുഷ്യന് അന്ത്യയാത്ര അര്‍പ്പിക്കാന്‍ 'ഗോവ' എത്തി. ചില്ലുകൂട്ടില്‍ നിശ്ചലനായി കിടക്കുന്ന രത്തന്‍ ടാറ്റയ്ക്കരികെ അവന് ഇരുന്നു. അത്തവണയും അദ്ദേഹം തന്നെ കൂടെ കൂട്ടുമെന്ന് അവന് കരുതിയിരിക്കും. രത്തന്‍ ടാറ്റയുടെ സംസ്കാരചടങ്ങിലെ നൊമ്പര കാഴ്ചയാവുകയാണ് 'ഗോവ'യുടെ വിടപറയല്‍.
ശവമഞ്ചത്തിനരികെ ചേര്‍ന്നിരുന്ന 'ഗോവ'യുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കൂടെയുള്ളവര്‍ 'ഗോവ'യെ ആശ്വസിപ്പിക്കുന്നതും വിഡിയോയിലുണ്ട്. മുംബൈയിലെ ബോംബെ ഹൗസിലാണ് 'ഗോവ' കഴിഞ്ഞിരുന്നത്. 11 വര്‍ഷമായി 'ഗോവ' രത്തന്‍ ടാറ്റയ്ക്കൊപ്പമുണ്ട് എന്നാണ് കെയര്‍ ടേക്കര്‍ പറയുന്നത്. ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെ രത്തന്‍ ടാറ്റയ്ക്ക് 'ഗോവ'യെ ഏറെ ഇഷ്ടപ്പെട്ടതിനാല് അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരാണ് അവനെ മുംബൈയില്‍ എത്തിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ തന്റെ പ്രിയ വളര്‍ത്തുനായയ്ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്റെ ഓഫിസ് കമ്പാനിയന് എന്നാണ് അദ്ദേഹം 'ഗോവ'യെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത



