
News Now
'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച ട്രാക്ടര്‍റാലിക്കിടെ ചെങ്കോട്ടയില്‍ അതിക്രമം കാണിച്ചവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി സിഖ് പതാക നാട്ടുക അടക്കമുള്ള നടപടികള്‍ക്ക് പ്രേരിപ്പിച്ച നടൻ ദീപ് സിദ്ദു അടക്കമുള്ളവരെ കണ്ടെത്തുന്നതിനാണ് ഇനാം പ്രഖ്യാപിച്ചത്.
ചെങ്കോട്ടയില്‍ അതിക്രമത്തിന് നേതൃത്വം നല്‍കിയ ദീപ് സിദ്ദു, ജുഗ് രാജ് സിങ്, ഗുര്‍ജോത് സിങ്, ഗുര്‍ജന്ത് സിങ് എന്നിവരെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുള്ളത്. സമരത്തില്‍ പങ്കെടുത്ത ജജ്ബീര്‍ സിങ്, ബൂട്ടാസിങ്, സുഖ് ദേവ് സിങ്, ഇഖ്ബാല്‍ സിങ് തുടങ്ങിവരെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചാല്‍ അരലക്ഷം രൂപ വീതം പാരിതോഷികവും ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് നിരവധി കര്‍ഷക നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. ചെങ്കോട്ടയിലെ അക്രമത്തിന് പിന്നാലെ ദീപ് സിദ്ദു അടക്കമുള്ളവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി ഡല്‍ഹി പൊലീസ് പഞ്ചാബിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയതിനെ സാമൂഹ്യമാധ്യമത്തിലൂടെ ന്യായീകരിച്ച്, അതിക്രമത്തിന്റെ പിറ്റേന്ന് ദീപ് സിദ്ദു രംഗത്തു വന്നിരുന്നു.
Delhi Police announce cash reward of Rs 1 lakh each for information leading to arrest of Deep Sidhu, Jugraj Singh, Gurjot Singh & Gurjant Singh, & Rs 50,000 each for arrest of Jajbir Singh, Buta Singh, Sukhdev Singh & Iqbal Singh for their alleged involvement in Jan 26 violence.
â ANI (@ANI) February 3, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


