
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ന്യൂഡല്ഹി: വികസനത്തിന് പരിഷ്കരണങ്ങള് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ നുറ്റാണ്ടിലെ ചില നിയമങ്ങള് ഇന്ന് രാജ്യത്തിന് ബാധ്യതായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സമഗ്രമായ പരിഷ്കരണത്തിലാണ് സര്ക്കാര് വിശ്വസിക്കുന്നതെന്ന് മോദി പറഞ്ഞു. ആഗ്ര മെട്രോ പദ്ധതിയുടെ നിര്മാണോദ്ഘാടനം വിഡിയോ കോണ്ഫറന്സിങ് വഴി നിര്വഹിക്കുകയായിരുന്നു അദ്ദേഹം.
''വികസനത്തിന് പരിഷ്കരണം വേണം. കഴിഞ്ഞ നൂറ്റാണ്ടില് നല്ലതായിരുന്ന ചില നിയമങ്ങള് ഇപ്പോള് രാജ്യത്തിനു ബാധ്യതയായി മാറിയിട്ടുണ്ട്.'' കാര്ഷിക പരിഷ്കരണ നിയമങ്ങള്ക്കെതിരായ പ്രക്ഷോഭം ശക്തമാവുന്ന പശ്ചാത്തലത്തില് പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങള് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള് പരിഹരിക്കാനാണ് സര്ക്കാര് ശ്രമിക്കുന്നത്. ജീവിതം ആയാസരഹിതമാകണം. നിക്ഷേപം വര്ധിപ്പിക്കണം. സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പാക്കണം- പ്രധാനമന്ത്രി പറഞ്ഞു.
രണ്ടു കോറിഡോളുകളിലായി 29.4 കിലോമീറ്റര് ദൂരത്തിലാണ് ആഗ്ര മെട്രോ നിര്മിക്കുന്നത്. 8379.62 കോടിയാണ് പദ്ധതിച്ചെലവ്. താജ് മഹല്, ആഗ്ര ഫോര്ട്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പദ്ധതി വഴി ബന്ധിപ്പിക്കും. അ്ഞ്ചു വര്ഷം കൊണ്ട് പദ്ധതി പൂര്ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

