
സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ഉടുമ്പൻചോല തഹസിൽദാറുടെ റിപ്പോർട്ട്
News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

നെടുങ്കണ്ടം: വിനോദസഞ്ചാരികളുടെ ജീവന് വൻ ഭീഷണിയുയർത്തുന്ന ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം അരുവിയിൽ യുവാവ് മുങ്ങിമരിച്ച സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശ് ചെറുവാട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
വെള്ളച്ചാട്ടത്തിന് സമീപം ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പൊതുജനങ്ങളുടെ പ്രവേശനം പൂർണ്ണമായും നിരോധിക്കണമെന്ന് കാണിച്ച് ഉടുമ്പൻചോല തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ അടിയന്തര നടപടി. വെള്ളച്ചാട്ടത്തിലെ അടിയൊഴുക്കിന്റെ ശക്തി, അപ്രതീക്ഷിതമായ ആഴം, പാറക്കെട്ടുകളുടെ സ്വഭാവം, വെള്ളത്തിനടിയിലെ അപകടക്കെണികൾ എന്നിവ സന്ദർശകർക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല. മുന്നറിയിപ്പ് ബോർഡുകളോ, പ്രവേശന നിയന്ത്രണ സംവിധാനങ്ങളോ, അപകടസാധ്യതയുള്ള ഭാഗങ്ങളിലേക്ക് ആളുകൾ പോകുന്നത് തടയാനുള്ള വേലികളോ നിലവിൽ പ്രദേശത്തില്ല. ഇത്തരമൊരു സാഹചര്യത്തിൽ ആളുകൾ പ്രവേശിക്കുന്നത് കൂടുതൽ ജീവഹാനിക്ക് ഇടയാക്കുമെന്നായിരുന്നു തഹസിൽദാറുടെ റിപ്പോർട്ട്
ഇതിന്റെ വെളിച്ചത്തിൽ തൂവൽ വെള്ളച്ചാട്ടത്തിലേക്കും അപകടസാധ്യതയുള്ള പരിസരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും, അരുവിയിൽ ഇറങ്ങുന്നതും കുളിക്കുന്നതും പൂർണ്ണമായി നിരോധിച്ചു. കഴിഞ്ഞയാഴ്ച അപകടത്തിൽപ്പെട്ട അശ്വിൻ ഉൾപ്പെടെ ഇതുവരെ 13-ലധികം ആളുകളാണ് തൂവൽ അരുവിയിലെ അപകടച്ചുഴികളിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടത്. നിരോധനം ലംഘിച്ച് പ്രദേശത്തേക്ക് കടക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Summary
Following repeated fatal accidents, including the recent drowning of a youth that took the overall death toll past 13, Idukki District Collector Dr. Dinesh Cheruvat has issued an order completely banning tourists and the general public from entering or bathing at Thooval Waterfalls near Nedumkandam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates