
വിവാഹത്തില്‍നിന്നുള്ള പിന്‍മാറ്റം ആത്മഹത്യാപ്രേരണയല്ല; കാമുകനും കുടുംബത്തിനും എതിരായ നടപടികള്‍ റദ്ദാക്കി
യുവതിയും കാമുകനും മൂന്നുമാസത്തോളം ഒരുമിച്ചായിരുന്നു താമസമെന്നും യുവാവിന്റെ കുടുംബം ഈ ബന്ധം അംഗീകരിച്ചിരുന്നെന്നും കോടതി നിരീക്ഷിച്ചു

ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്താല്‍ പ്രേരണാക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. തെലങ്കാനയില്‍ കാമുകന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത നടപടികള്‍ റദ്ദാക്കിയാണ് ജഡ്ജിമാരായ ജെബി പര്‍ദിവാല, കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306ാം വകുപ്പ് പ്രകാരം ആത്മഹത്യാപ്രേരണയായി ഇത് കണക്കാക്കാന്‍ സാധിക്കില്ലെന്ന് കോടതി ഉത്തരവില്‍ വിശദീകരിച്ചു. യുവതിയുടെ കാമുകനെ ഒന്നാംപ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവാവിന്റെ മാതാപിതാക്കള്‍, സഹോദരി, സുഹൃത്ത്, സഹോദരിയുമായി വിവാഹം നിശ്ചയിച്ചിരുന്നയാള്‍ എന്നിവരെ കൂട്ടുപ്രതികളാക്കി.
യുവതിയും കാമുകനും മൂന്നുമാസത്തോളം ഒരുമിച്ചായിരുന്നു താമസമെന്നും യുവാവിന്റെ കുടുംബം ഈ ബന്ധം അംഗീകരിച്ചിരുന്നെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ പിന്നീട് യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറി. മറ്റുപ്രതികള്‍ ഇതിനുപ്രേരിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ യുവതി ജീവനൊടുക്കിയത് ഇവര്‍ കാരണമാണെന്നും തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നു കോടതി വിലയിരുത്തി.
News Now
ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

വിജയ്യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

Summary
Refusal to marry cannot by itself amount to abetment of suicide: SC
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




