കോൺ​ഗ്രസ് പ്രവർത്തകർക്ക് ഇനി ധൈര്യമായി മദ്യപിക്കാം; നിരോധത്തിൽ 'വെള്ളം ചേർത്ത്' പാർട്ടി, മറ്റു ലഹരികൾ പാടില്ല

മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നൽകി

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:17 am IST

റായ്പൂർ; ഇനി കോൺഗ്രസ് പ്രവർത്തകർക്ക് ധൈര്യമായി മദ്യപിക്കാം. മദ്യപിക്കുന്നതിനു കോൺഗ്രസ് പ്രവർത്തകർക്ക്  പാർട്ടി ഏർപ്പെടുത്തിയ നിരോധനത്തിനു ഇളവ് ഏർപ്പെടുത്തി. മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നൽകി. എന്നാൽ മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള കർശന വിലക്ക് തുടരും.

കോ​ൺ​ഗ്ര​സി​ൽ ഇ​നി ഡി​ജി​റ്റ​ൽ മെ​മ്പ​ർ​ഷി​പ് മാ​ത്രമാകും ഉണ്ടാവുക. 2025 ജ​നു​വ​രി ഒ​ന്നി​ന് ഈ രീതി പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അം​ഗ​ത്വ അ​പേ​ക്ഷ​യി​ൽ ഇ​നി പി​താ​വി​ന്റെ പേ​രി​നു പു​റ​മെ അ​പേ​ക്ഷ​ക​ന്റെ മാ​താ​വി​ന്റെ​യും ഭാ​ര്യ​യു​ടെ​യും പേ​ര് ഉ​ൾ​പ്പെ​ടു​ത്ത​ണം. സം​ഭാ​വ​ന​ക​ളും ഓ​ൺ​ലൈ​നി​ലായിരിക്കും. ഇ​ത​ട​ക്കം കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​ന​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ 85 ഭേ​ദ​ഗ​തി​ക​ളാ​ണ് വ​രു​ത്തി​യ​ത്.

മൂന്ന് ദിവസമായി തുടരുന്ന കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. കൃഷി, സമൂഹിക നീതി, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാട് പാർട്ടി സ്വീകരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now