
News Now
BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്

ഒരു കോടിയുടെ ഒന്നാം സമ്മാനം അടിമാലിയില് വിറ്റ ടിക്കറ്റിന്: ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 73 lottery result

ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപപരാമര്ശത്തില് കടുത്ത നിലപാടില് ഇന്ത്യ. മാലിദ്വീപ് ഹൈക്കമ്മീഷണര് ഇബ്രാഹിം ഷഹീബിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി. മന്ത്രിമാരുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കയ്യിലെ പാവയാണെന്നും മറിയം ഷിയുന അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് പരാമർശം പിൻവലിച്ചു.
മോദിക്കെതിരായ പരാമര്ശം വിവാദമായതിനെത്തുടര്ന്ന് മൂന്നു മന്ത്രിമാരെ മാലിദ്വീപ് പ്രസിഡന്റ് സസ്പെന്ഡ് ചെയ്തിരുന്നു. മോശം പരാമര്ശം നടത്തിയ മറിയം ഷിയുന ഉള്പ്പടെയുള്ള മന്ത്രിമാരെയാണ് സസ്പെന്ഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്ക്കാര് നയമല്ലെന്നും മാലിദ്വീപ് ഭരണകൂടം വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതിനിടെ, മാലിദ്വീപ് സർക്കാർ ഇന്ത്യൻ ജനതയോട് മാപ്പുപറയണമെന്ന് മാലിദ്വീപ് എംപിയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ഇവ അബ്ദുള്ള ആവശ്യപ്പെട്ടു. മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങളെ പരസ്യമായി എതിർക്കാൻ സർക്കാർ തയാറാകണം. മന്ത്രിമാരുടെ പരാമർശം വംശീയപരവും അസഹിഷ്ണുതാപരവുമാണ്. പരാമർശങ്ങൾ തീർത്തും അപമാനകരമാണെന്നും ഇവ പറഞ്ഞു.
#WATCH | Ibrahim Shaheeb, Maldives Envoy exits the MEA in Delhi's South Block.
â ANI (@ANI) January 8, 2024
He had reached the Ministry amid row over Maldives MP's post on PM Modi's visit to Lakshadweep. pic.twitter.com/Dxsj3nkNvw
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

