
'ഭാര്യയുമായി ഒരു വഴക്കുമില്ലെന്ന് പൊലീസ്'; വെടിവച്ചു കൊന്ന ശേഷം സ്വയം ജീവനൊടുക്കി ഭര്‍ത്താവ്
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു

ഡെറാഢൂണ്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഢൂണിലെ റാണി പോഖാരി പൊലീസ് സ്റ്റേഷന് പരിധിയിലാണ് കേസിനാസ്പദമായ സംഭവം. ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് കൊലനടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അന്പത്തിയെട്ടുകാരന് വിര്‍ജി കൃഷാലിയും ഭാര്യ കുസും കൃഷാലിയുമാണ് മരിച്ചത്. ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. രാവിലെ ഒന്‍പത് മണിക്ക് ശേഷം ഗ്രാമത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഒരാള്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത കാര്യം സ്റ്റേഷനില്‍ അറിയിച്ചതെന്നും പൊലീസ് പറഞ്ഞു.
തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവസമയത്ത് വീട്ടില്‍ മരുമകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. എന്നാല്‍ അവരെ ചോദ്യം ചെയ്തപ്പോള്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. രണ്ട് മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'



