'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം
ഡിജിപി കോടതിയിൽ അപേക്ഷ നൽകും

ഹൈദരാബാദ്: രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. രോഹിത് വെമുല ദളിതല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളിയാണ് ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിനു ഉത്തരവിട്ടത്. റിപ്പോർട്ട് തള്ളുന്നത് സംബന്ധിച്ചു ഡിജിപി കോടതിയിൽ അപേക്ഷ നൽകും.
അന്വേഷണത്തിൽ രോഹതിന്റെ അമ്മ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് പുനരന്വേഷണത്തിനു ഉത്തരവിട്ടത്. കേസ് അവസാനിപ്പിക്കുന്നതിനെതിരെ ഹൈദരാബാദ് സർവകലാശാല ക്യാമ്പസിലും പ്രതിഷേധം ഉയർന്നിരുന്നു.
ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുല പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളല്ലെന്നും യഥാർഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്നുമായിരുന്നു തെലങ്കാല പൊലീസിന്റെ അന്തിമ റിപ്പോർട്ട്. മരണത്തിൽ ആരും ഉത്തരവാദിയല്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കി തെലങ്കാന ഹൈക്കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് പുനരന്വേഷണം പ്രഖ്യാപിച്ചത്. തെളിവുകൾ ഹാജരാക്കാതെയാണ് ജാതി സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങളുടേയോ സാഹചര്യത്തിന്റേയോ തെളിവുകളൊന്നും ലഭ്യമല്ല. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളല്ല താനെന്ന് രോഹിത് വെമുല ബോധവാനായിരുന്നു. മാതാവാണ് സർട്ടിഫിക്കറ്റ് എത്തിച്ചുനൽകിയത്. ഇത് വെളിപ്പെടുന്നത് അക്കാദമിക് ബിരുദങ്ങൾ നഷ്ടപ്പെടുത്തുമെന്നതും നിയമനടപടികൾ നേരിടേണ്ടിവരുമെന്നതും രോഹിത്തിന്റെ നിരന്തര ഭയമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങളുടേയോ സാഹചര്യത്തിന്റേയോ തെളിവുകളൊന്നും ലഭ്യമല്ല. കാംപസിൽ പഠന പ്രവർത്തനങ്ങളേക്കാൾ രാഷ്ട്രീയ പ്രവർത്തനങ്ങളായിരുന്നു ഉണ്ടായിരുന്നത്. സർവകലാശാലയുടെ തീരുമാനങ്ങളിൽ എതിർപ്പുണ്ടായിരുന്നെങ്കിൽ അതിനെക്കുറിച്ച് പരാമർശിക്കുമായിരുന്നു. അന്ന് സർവകലാശാലയിൽ നിലനിന്നിരുന്ന സാഹചര്യങ്ങൾ മരണത്തിന് കാരണമായില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
രോഹിത്തിന് അദ്ദേഹത്തിന്റെതായ പ്രശ്നങ്ങളുണ്ടായിരുന്നു. ലൗകിക ജീവിതത്തിൽ തൃപ്തനല്ലായിരുന്നു. ജാതി തെളിയിക്കാൻ ഡിഎൻഎ പരിശോധനയക്ക് തയ്യാറാണോയെന്ന ചോദ്യത്തോട് രോഹിത്തിന്റെ അമ്മ രാധിക വെമുല മൗനം പാലിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
WHAT TO READ NEXT

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ



