ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്ന് തവണ അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും രേവണ്ണ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് നടപടി

HD Revanna
എച്ച് ഡി രേവണ്ണ
Last Updated :3 May 2024, 9:38 pm IST

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ കേസില്‍ മുൻ മന്ത്രി എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പ്രത്യേക അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്ന് തവണ അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും രേവണ്ണ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേസ് നിലനിൽക്കുമ്പോൾ തന്നെ ഇരയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇന്നലെ മൈസൂരു പൊലീസ് രേവണ്ണയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കൂടാതെ മകൻ പ്രത്വലിനെ പോലെ രേവണ്ണയും രാജ്യം വിട്ടു പോകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് അന്വേഷണ സംഘം ഇപ്പോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. രേവണ്ണയുടെ മകൻ പ്രജ്വലിമെതിരെ ഇന്നലെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now