
മുന്നില്‍ നാലുമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം, ചന്ദ്രയാന്‍ മൂന്ന് റോവറിന്റെ സഞ്ചാരപാത മാറ്റി; ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണം നടത്തുന്ന ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണം നടത്തുന്ന ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. റോവര്‍ ഇന്നലെ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ ഇന്ന് പുറത്തുവിട്ടത്.
നാലുമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിന്റെ അരികില്‍ എത്തിയ റോവറിനെ സുരക്ഷിതമായി വഴി തിരിച്ചുവിട്ടതായും ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പര്യവേക്ഷണത്തിനിടെ മൂന്ന് മീറ്റര്‍ മുന്നിലാണ് ഗര്‍ത്തം കണ്ടെത്തിയത്. തുടര്‍ന്ന് സുരക്ഷിതമായി മറ്റൊരു പാതയിലൂടെ പോകാന്‍ റോവറിന് നിര്‍ദേശം നല്‍കിയതായും ഐഎസ്ആര്‍ഒ കുറിച്ചു. നിലവില്‍ സുരക്ഷിത പാതയിലൂടെ റോവര്‍ മുന്നോട്ടുപോകുന്നതായും ഐഎസ്ആര്‍ഒ വ്യക്തമാക്കി.
ഒരു ചാന്ദ്രദിനം എന്നത് പതിനാല് ദിവസമാണ്. ഒരു ചാന്ദ്രദിനം കഴിയാന്‍ ഇനി പത്തുദിവസം കൂടിയെ ബാക്കിയുള്ളൂ. സമയത്തിനെതിരെ മത്സരിച്ച് കുറച്ചുസമയത്തിനുള്ളില്‍ തന്നെ പരമാവധി ദൂരം പിന്നിട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണം നടത്തുകയാണ് ലക്ഷ്യമെന്ന് സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് എം ദേശായി പറഞ്ഞു. ആറു ചക്രമുള്ളതാണ് റോവര്‍.ഓഗസ്റ്റ് 23നാണ് ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്.
Chandrayaan-3 Mission:
â ISRO (@isro) August 28, 2023
On August 27, 2023, the Rover came across a 4-meter diameter crater positioned 3 meters ahead of its location.
The Rover was commanded to retrace the path.
It's now safely heading on a new path.#Chandrayaan_3#Ch3 pic.twitter.com/QfOmqDYvSF
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്


