supreme court
സുപ്രീം കോടതി Source by : പിടിഐ
Last Updated :23 July 2024, 11:37 am IST

News Now

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ (നീറ്റ് യുജി) വിവാദമായ ഫിസിക്‌സ് ചോദ്യത്തിന് ഒരു ശരിയുത്തരമേയുള്ളൂവെന്ന്, ഐഐടി ഡല്‍ഹിയിലെ വിദഗ്ധര്‍ അടങ്ങിയ സംഘം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് ഐഐടി സംഘം ചോദ്യം പരിശോധിച്ചത്.

വിവാദമായ ചോദ്യത്തിന് നാലാമത്തെ ഓപ്ഷന്‍ മാത്രമാണ് ശരിയുത്തരമെന്നാണ് ഐഐടി സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) നിലപാടാണ് സംഘം ശരിവച്ചിട്ടുള്ളത്. നാലാമത്തെ ഉത്തരം ശരിയെന്നാണ് എന്‍ടിഎ ഉത്തരസൂചികയില്‍ വ്യക്തമാക്കിയിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ ചോദ്യത്തിന് രണ്ടു ശരി ഉത്തരങ്ങള്‍ ഉണ്ടെന്നും ഇതില്‍ ഒന്ന് എഴുതിയവര്‍ക്കു മാത്രമേ മാര്‍ക്ക് നല്‍കിയുള്ളൂവെന്നുമാണ് ചില ഹര്‍ജിക്കാര്‍ വാദിച്ചത്. ഇതിനെത്തുടര്‍ന്ന് വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ ഡല്‍ഹി ഐഐടി ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics