ഓൺലൈൻ ടിക്കറ്റിന് സമാനമായ ആനുകൂല്യം നൽകണം; ഒക്ടോബർ 27 മുതൽ നടപ്പിലാക്കാൻ രണ്ടാഴ്ചത്തെ സമയപരിധി

Supreme Court Railway Ticket Insurance Order
സുപ്രീം കോടതി
Last Updated :14 October 2026, 11:27 am IST
Guest Author :Damodaran K

News Now

ന്യൂഡൽഹി: റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് നേരിട്ട് വാങ്ങുന്ന ടിക്കറ്റുകൾക്കും ഒക്ടോബർ 27 മുതൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന് ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി . ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന അതേ ഇൻഷുറൻസ് പരിരക്ഷ കൗണ്ടർ ടിക്കറ്റുകൾക്കും ലഭ്യമാക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ട്രെയിൻ യാത്രക്കാരായ സാധാരണക്കാരുടെ സുരക്ഷയും അനിഷ്ട സംഭവങ്ങൾ തടയുന്നതും സംബന്ധിച്ച ഹർജി പരിഗണിക്കവെ ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവിൽ നാമമാത്രമായ തുക അധികമായി നൽകി ഓൺലൈൻ വഴി ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് മാത്രമാണ് റെയിൽവേയിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. സാധാരണക്കാരും സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുമായ ഭൂരിഭാഗം ആളുകളും കൗണ്ടറുകളിൽ നേരിട്ടെത്തിയാണ് ടിക്കറ്റുകൾ എടുക്കുന്നത്. ഇത്തരക്കാർക്ക് കൂടി ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിന് ആവശ്യമായ സംവിധാനം ആവിഷ്കരിക്കാൻ നേരത്തെ നടന്ന വാദത്തിനിടെ കോടതി റെയിൽവേ അധികൃതർക്ക് സമയം നൽകിയിരുന്നു. എന്നാൽ, ഒക്ടോബർ ആറിന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു

സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ വ്യാപിപ്പിക്കുന്നതിനായി മാർഗ്ഗരേഖ തയാറാക്കാൻ കോടതി അധികൃതർക്ക് ആവശ്യത്തിന് സമയം നൽകിയിരുന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഭൂരിഭാഗം സാധാരണക്കാരും ട്രെയിൻ യാത്രകൾക്കായി റെയിൽവേ കൗണ്ടറുകളെയാണ് ആശ്രയിക്കുന്നത്. ഈ വിഷയത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് യാതൊരു പുരോഗതിയും ഉണ്ടാകാത്ത സാഹചര്യത്തിൽ, രണ്ടാഴ്ചയ്ക്കകം അതായത് 2026 ഒക്ടോബർ 27 മുതൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും കൗണ്ടറുകൾ വഴി വിൽക്കുന്ന ടിക്കറ്റുകൾക്കും ഓൺലൈൻ ടിക്കറ്റുകൾക്ക് തുല്യമായ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ കോടതി നിർദ്ദേശം നൽകി. ഈ ഉത്തരവ് നിർബന്ധമായും നടപ്പിലാക്കണമെന്നും ഇതിൽ വീഴ്ച വരുത്തിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം റെയിൽവേ ബോർഡിനായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Summary

In a landmark ruling concerning passenger safety, the Supreme Court has directed Indian Railways to provide insurance coverage to tickets purchased at railway reservation counters within two weeks, effective from October 27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates