
15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1200 രൂപയും 3 മണിക്കൂറും; ബെംഗളൂരുവിലെ അധിക ചാര്‍ജിനെതിരെ യുവതി, വിഡിയോ വൈറല്‍
സുഹൃത്ത് വീട്ടിലെത്താന്‍ 3 മണിക്കൂറാണ് എടുത്തത്. ഓട്ടോ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിടാതിരിക്കാന്‍ 1200 രൂപ കൊടുക്കേണ്ടിവന്നതായും യുവതി.
ബെംഗളൂരു : ബെംഗളൂരുവിലെ ഓട്ടേകള് അധികചാര്‍ജ് ഈടാക്കുന്നതിനെതിരെ യുവതി. മഴക്കാലത്ത് 15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1200 രൂപയാണ് ഓട്ടോ ഡ്രൈവര്‍ ഈടാക്കിയതെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ സന്യ സിങ്ങ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. മഴ പെയ്താല്‍ പിന്നെ വണ്ടികിട്ടാനില്ലെന്നും മൂന്നുമണിക്കൂര്‍ സുഹൃത്ത് ട്രാഫിക്കില്‍ പെട്ടുപോയെന്നും സന്യ പറഞ്ഞു.
"ബെംഗളൂരുവില്‍ ഞാനിത് പ്രതീക്ഷിച്ചില്ല. എന്റെ സുഹൃത്ത് 15 കിലോമീറ്റര്‍ യാത്രയ്ക്ക് 1200 രൂപയാണ് ഡ്രൈവര്‍ക്ക് നല്‍കിയത്. ആ കാശിനു ഞങ്ങള്‍ക്ക് രണ്ടുതവണ വീട്ടിലേക്കുവേണ്ട സാധനങ്ങള്‍ വാങ്ങിക്കാം. മഴക്കാലമായതുകൊണ്ടാണ് ഇത്രയും ചാര്‍ജ് ഈടാക്കുന്നത്.
കോളേജില്‍ അഡ്മിഷന് നേടുന്നതിനേക്കാള്‍ പ്രയാസമാണ് ഒരു റൈഡ് ബുക്ക് ചെയ്യാന്‍. സുഹൃത്ത് വീട്ടിലെത്താന്‍ 3 മണിക്കൂറാണ് എടുത്തത്. ഓട്ടോ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിടാതിരിക്കാന്‍ 1200 രൂപ കൊടുക്കേണ്ടിവന്നു. മഴക്കാലത്ത് ട്രാഫിക്കും ഓട്ടോ ചാര്‍ജും കൂടുതലാണ്" : സന്യ വീഡിയോയില്‍ പറഞ്ഞു.
വീഡിയോക്കു താഴെ ഒട്ടേറെപ്പേരാണ് സമാന അനുഭവങ്ങള്‍ പങ്കുവെച്ചും പ്രതികരണമറിയിച്ചും എത്തിയത്. ബംഗളൂരില്‍ മഴക്കാലം ചെലവേറിയതാണെന്നാണ് മിക്ക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Rs 1200 and 3 hours to travel 15 km; Woman against extra charges in Bengaluru
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




