
വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം
പ്രധാന ദേവാലയവും അള്‍ത്താരയും തുറന്നിടും

ചെന്നൈ: പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും. ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും.
പ്രധാന ദേവാലയവും അള്‍ത്താരയും തുറന്നിടും. ഭക്തരുടെ അഭ്യര്‍ഥനകള്‍ മാനിച്ചാണ് തീരുമാനമെന്ന് തഞ്ചാവൂര്‍ രൂപത ബിഷപ്പ് റവ. ഡോ. ടി സഹായരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പുലർച്ചെ 5 മുതൽ രാത്രി 9 വരെ മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് വൈകിയ സമയങ്ങളില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയും രാത്രി മുഴുവന്‍ പുറത്ത് കാത്തുനില്‍ക്കേണ്ടി വരുകയും ചെയ്യുന്നത് പതിവാണ്.
ഇതേത്തുടര്‍ന്നാണ് പ്രധാന ദൈവാലയം 24 മണിക്കൂറും തുറന്നിടണമെന്ന് വിശ്വാസികളില്‍ നിന്ന് ആവശ്യം ഉയര്‍ന്നത്. വിഷയത്തില്‍ ദൈവാലയം ഭരണസമിതി ബിഷപ്പില്‍ നിന്ന് ഇക്കാര്യത്തില്‍ പ്രത്യേക അനുമതി നേടുകയായിരുന്നു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Velankanni Basilica will now allow 24-hour access to devotees starting today. This decision aims to provide convenience for pilgrims arriving at the popular pilgrimage site at all hours
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




