ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

ഈ മാസം 7 മുതൽ വാദം തുടങ്ങും

Sabarimala women's entry: Devaswom Board replaces senior lawyer
sabarimala women entry casefile
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :4 ഏപ്രിൽ 2026, 8:07 pm IST

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് പരി​ഗണിക്കുന്നതിനായി 9 അം​ഗ ഭരണഘടനാ ബഞ്ചിന് രൂപം നൽകി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് നേതൃത്വം. ജസ്റ്റിസ് ബിവി നാ​ഗരത്നയാണ് ബഞ്ചിലെ ഏക വനിതാ ജഡ്ജി.

ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് എ അമാനുള്ള, ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എജെ മസീഹ്, ജസ്റ്റിസ് പിബി വരാലെ, ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് ജോയ്മാല ബാ​ഗ്ചി എന്നിവരാണ് ബഞ്ചിലെ മറ്റ് അം​ഗങ്ങൾ.

ഈ മാസം ഏഴ് മുതൽ ബഞ്ച് വാദം കേൾക്കൽ ആരംഭിക്കും. യുവതീ പ്രവേശം എതിർക്കുന്നവരുടെ വാദം ഈ മാസം 7, 8, 9 തീയതികളിലായി നടക്കും. അനുകൂലിക്കുന്നവരുടെ വാ​ദം 14, 15, 16 തീയതികളിലും നടക്കും.

News Now

Summary

The Supreme Court will commence hearing the sabarimala women entry case from April 7 before a nine-judge Constitution Bench led by Chief Justice of India Surya Kant

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates