
ഗ്രൗണ്ടിൽ പോലും ഇറങ്ങിയില്ല, ചൈനീസ് വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ഗെയിംസിൽ നിന്ന് പുറത്ത്!
കളിക്കാതെ ബംഗ്ലാദേശ് സെമിയിൽ

ടോക്യോ: ചൈനയുടെ വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ഗെയിംസ് പോരാട്ടത്തിന്റെ ക്വാർട്ടറിൽ കളിക്കാതെ പുറത്ത്. ഒരു പന്ത് പോലും കളിക്കാൻ ഇറങ്ങാതെ ബംഗ്ലാദേശ് സെമിയിലേക്ക് മുന്നേറുകയും ചെയ്തു. ഉയർന്ന അന്താരാഷ്ട്ര റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് കളിക്കാതെ ബംഗ്ലാദേശ് സെമിയിലെത്തിയതും ചൈന പുറത്തായതും.
കനത്ത മഴയും പിന്നാലെ ഔട്ട്ഫീൽഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും മത്സരം പൂർണമായി ഒഴിവാക്കണ്ട അവസ്ഥ സംജാതമാക്കി. ടോസ് പോലും ചെയ്യാതെയാണ് പോരാട്ടം അവസാനിപ്പിച്ചത്. ജപ്പാനിലെ ഐച്ചി പ്രവിശ്യയിലെ നിഷിൻ നഗരത്തിലുള്ള കരോജി സ്പോർട്സ് പാർക്കിലാണ് മത്സരം തീരുമാനിച്ചിരുന്നത്.
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളായാണ് നടത്തുന്നത്. ബംഗ്ലാദേശ് വനിതാ ടി20യിൽ പത്താം റാങ്കിലും ചൈന 36ാം റാങ്കിലുമാണ്. ഇതോടെയാണ് ഉയർന്ന റാങ്ക് ബംഗ്ലാദേശിനു സെമി ഉറപ്പാക്കിയത്.
ഈ മാസം 20നാണ് ഇന്ത്യ ആദ്യ പോരിനിറങ്ങുന്നത്. ക്വാർട്ടറിൽ ജപ്പാനാണ് എതിരാളികൾ. ഈ മത്സരം വിജയിക്കുന്നവരവാണ് സെമിയിൽ ബംഗ്ലാദേശിനെ നേരിടുക. 8 ടീമുകൾ മാത്രമാണ് ഗെയിംസിൽ ഇറങ്ങുന്നത്. നിലവിലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വർണം ഇന്ത്യക്കാണ്.
WHAT TO READ NEXT

സഞ്ജുവിന് പകരം വൈഭവ്? ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്നാം ടി20 ഇന്ന്
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
China women's cricket team: Asian Games T20 match was called off without even the toss taking place at the Karogi Sports Park in Aichi prefecture's Nisshin city
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഗോള്‍ഡന്‍ ഫൈനല്‍'! ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യന്‍ വനിതകള്‍

സ്വന്തം നാട്ടിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 'അതിഥികൾ', അഫ്ഗാനിസ്ഥാൻ 'ആതിഥേയർ'; ശ്രേയസിനും സംഘത്തിനും വിസിറ്റേഴ്സ് ഡ്രസിങ് റൂം!


