കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കോവിഡ് 

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Last Updated :20 January 2024, 8:33 am IST

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം മന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

പ്രാരംഭലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ പോസറ്റീവ് ആകുകയായിരുന്നു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കര്‍ണാടകയില്‍ നിന്നും കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സദാനന്ദ ഗൗഡ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now