
മോഷണം അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍, നടനെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി
സെയ്ഫ് അലി ഖാൻ വേഗം ആശുപത്രി വിട്ടതിൽ ശിവസേനാ നേതാവ് സഞ്ജയ് നിരുപം സംശയം പ്രകടിപ്പിച്ചു

മുംബൈ: മോഷണം അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തായിരുന്നുവെന്നും ആക്രമിക്കാൻ പദ്ധതിയില്ലായിരുന്നുവെന്നും ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദയുടെ മൊഴി. പണവുമായി ബംഗ്ലദേശിലേക്ക് രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നും വെളിപ്പെടുത്തി.
പ്രതിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, നടന്റെ വസതിയിൽ നിന്ന് ലഭിച്ച പ്രതിയുടെ തൊപ്പി എന്നിവ അന്വേഷണസംഘം ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറി. എന്നാൽ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ വേഗം ആശുപത്രി വിട്ടതിൽ ശിവസേനാ നേതാവ് സഞ്ജയ് നിരുപം സംശയം പ്രകടിപ്പിച്ചു.
നട്ടെല്ലിനും കഴുത്തിനും കയ്യിലും ഗുരുതര പരുക്കേറ്റ ഒരാൾക്ക് അഞ്ച് ദിവസം കൊണ്ട് എഴുന്നേറ്റു നടക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് ആശുപത്രിയില്‍ നിന്ന് കാറില്‍ വന്നിറങ്ങിയ താരത്തെ കാണാന്‍ വീടിനു മുന്നിൽ ആരാധകർ തടിച്ചുകൂടി. ചിരിച്ച് അഭിവാദ്യം ചെയ്ത് ആത്മവിശ്വാസത്തോടെയാണ് നടൻ ബാന്ദ്രാ വെസ്റ്റിലെ വസതിയിലേക്കു കയറിയത്. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ ഏതാനും ദിവസം അവിടെ തങ്ങും. തുടർന്ന് സമീപത്തെ ഫോർച്യൂൺ ഹൈറ്റ്സ് എന്ന സമുച്ചയത്തിൽ ഇവരുടെ ഉടമസ്ഥതയിലുള്ള വസതിയിലേക്കു മാറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News


'മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മൊഴി ഒപ്പിടിപ്പിച്ചു'; ഇഡിക്കെതിരെ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്

'വീണയുടെ റെഡ്ബുക്കില്‍ എല്ലാ തെളിവുകളും; റിയാസിന് കൈക്കൂലിയായി ലഭിച്ചത് 20.5 കോടി; പണം ദുബൈയിലേക്ക് കടത്തി'
