ക്യാമറകള്‍, രണ്ട് കാറുകള്‍, ഗ്ലാസുകള്‍ എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്

തൊഴിലാളികള്‍ ഫാക്ടറി അടിച്ചു തകര്‍ക്കുന്നു / വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:34 am IST

News Now


ബംഗളുരു: ശമ്പളം വൈകിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ചു തകര്‍ത്തു. ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാതാക്കളിലൊരാളായ വിസ്ട്രണ്‍ കോര്‍പറേഷന്റെ ബംഗളുരു യൂണിറ്റിലാണ് ജീവനക്കാര്‍ അക്രമം അഴിച്ചു വിട്ടത്. ശനിയാഴ്ച രാവിലെ 6.30 ന് 8000ത്തോളം വരുന്ന കമ്പനി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം. 

ഓഫീസിലെ ഗ്ലാസുകളും മറ്റ് സാമഗ്രികളും ഇവര്‍ നശിപ്പിച്ചു. പരിസരത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങള്‍ ജീവനക്കാര്‍ അഗ്‌നിക്കിരയാക്കിയതായാണ് റിപ്പോര്‍ട്ട്. ക്യാമറകള്‍, രണ്ട് കാറുകള്‍, ഗ്ലാസുകള്‍ എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്. 

മെച്ചപ്പെട്ട ഭക്ഷണം, ശമ്പള വര്‍ധന എന്നിവ ആവശ്യപ്പെട്ട് ജീവനക്കാരുടെ ധര്‍ണ നിര്‍മാണ യൂണിറ്റില്‍ നടന്നിരുന്നു. ചില ജീവനക്കാരെ 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ കമ്പനി പ്രേരിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍, ഈ ജീവനക്കാര്‍ക്ക് ദിവസേന 200-300 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. 

12 മണിക്കൂര്‍ ജോലി ചെയ്തിട്ടും 78 മണിക്കൂര്‍ ജോലി ചെയ്തതായാണ് രേഖപ്പെടുത്തുന്നത്. ഉചിതമായ ശമ്പളവും ലഭിക്കുന്നില്ല, കഴിഞ്ഞ ഏതാനും മാസങ്ങളായി കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പ്രസ്‌നപരിഹാരത്തിന് കമ്പനി തയ്യാറാകാത്തതാണ് ജീവനക്കാരെ രോഷാകുലരാക്കിയത്. അക്രമത്തില്‍ 80 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates