
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

റിയാദ്; ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കി സൗദി. വിദേശങ്ങളിൽ നിന്നുള്ള തീർഥാടകർ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിവേണം എത്തേണ്ടതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് കാലത്തെ ഹജ്ജ് നിർവഹിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളിൽ ഒന്നായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീ പറഞ്ഞത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം എന്നതാണ്. സൗദിയിൽ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും നിർദേശമുണ്ട്. വിദേശികൾ മാത്രമല്ല സ്വദേശികൾക്കും വാക്സിനേഷൻ നിർബന്ധമാണ്. സൗദിയിൽ നിന്ന് ഹജ്ജിനെത്തുന്നവർ ദുൽഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



