തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്/ഫയല്‍
Last Updated :20 January 2024, 9:08 am IST

News Now

ന്യൂഡല്‍ഹി: ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്‍ അടിയന്തരമായി നാളെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം മെന്‍ഷന്‍ ചെയ്തപ്പോള്‍ ഇന്നു തന്നെ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഉച്ചയ്ക്ക് 12.45ന് ലിസ്റ്റ് ചെയ്യുകയും ചെയ്തു.

എത്രയും വേഗം പേപ്പര്‍ ബുക്ക് എത്തിക്കാനും 12.45ന് ഹര്‍ജി കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. നാളത്തേക്കു മാറ്റാന്‍ ഹര്‍ജി നല്‍കിയ എംഎ ഷെയ്ഖ് അഭ്യര്‍ഥിച്ചെങ്കിലും ബെഞ്ച് അനുവദിച്ചില്ല

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates