
കേന്ദ്ര നിര്‍ദേശം തള്ളി; 'രാജ്യദ്രോഹക്കുറ്റം' ഭരണഘടനാ ബെഞ്ചിന്
ഹര്‍ജികള്‍ അഞ്ച് അംഗങ്ങളില്‍ കുറയാത്ത ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. കേന്ദ്ര നിര്‍ദേശം തള്ളിയാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. ഹര്‍ജികള്‍ അഞ്ച് അംഗങ്ങളില്‍ കുറയാത്ത ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ശിക്ഷാ നിയമം പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണെന്നും പാര്‍ലമെന്റ് ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിലേക്കു വിടാതെ മാറ്റിവയ്ക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇതു പരിഗണിച്ചില്ല. പുതിയ ബെഞ്ച് രൂപീകരിക്കുന്നതിനായി ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടാന്‍ രജിസ്്ട്രിക്ക് മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം (ഐപിസി 124 എ) മരവിപ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം മെയില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഉചിതമായ സര്‍ക്കാര്‍ സംവിധാനം ഇക്കാര്യത്തില്‍ പുനപ്പരിശോധന നടത്തുന്നതുവരെ നിയമം മരവിപ്പിക്കുന്നെന്നാണ് കോടതി വ്യക്തമാക്കിയത്. ഈ വകുപ്പു പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദേശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല


