ഡല്‍ഹി മീററ്റ് എക്‌സ്പ്രസ് വേയില്‍ രാഹുല്‍ വിഹാറിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

അപകടത്തില്‍ തകര്‍ന്ന എസ് യുവി/ പിടിഐ
Last Updated :20 January 2024, 9:22 am IST

News Now

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സ്‌കൂള്‍ ബസ് എസ്‌യുവിയില്‍ ഇടിച്ച് ആറ് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. എസ് യുവിയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറ് പേരാണ് മരിച്ചത്‌. ഡല്‍ഹി മീററ്റ് എക്‌സ്പ്രസ് വേയില്‍ രാഹുല്‍ വിഹാറിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

തെറ്റായ ദിശയിലെത്തിയ സ്‌കൂള്‍ ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. കാറിന്റെ ഡോര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവറെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates