
കീഴ്ജാതിക്കാര്‍ക്ക് പുതിയ സ്കൂള്‍ കെട്ടിടത്തില്‍ പ്രവേശനമില്ല; അവഗണന നേരിട്ട് 26 വിദ്യാര്‍ത്ഥികള്‍
കീഴ്ജാതിക്കാരായ കുട്ടികളെ നിര്‍ബന്ധിച്ച് പഴയ കെട്ടിടത്തില്‍ തന്നെ ഇരുത്തിയെന്ന് രക്ഷിതാക്കൾ
ഗോദാവരി: താഴ്ന്ന ജാതിക്കാരായ കുട്ടികള്‍ക്ക് പുതിയ സ്കൂള്‍ കെട്ടിടത്തിലേക്ക് പ്രവേശനം നിഷേധിച്ച് അധികൃതര്‍. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് കീഴ്ജാതിക്കാരായ കുട്ടികള്‍ക്ക് അവഗണന നേരിട്ടത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളടങ്ങിയ പുതിയ കെട്ടിടം പണിതെന്നും മറ്റു കുട്ടികളെ നിര്‍ബന്ധിച്ച് പഴയ കെട്ടിടത്തില്‍ തന്നെ ഇരുത്തിയെന്നും രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.
ബ്രഹ്മപുരിയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് സംഭവം. സര്‍ക്കാര്‍ സ്കൂള്‍ നവീകരണ പദ്ധതിയുടെ കീഴില്‍ അനുവദിച്ചുകിട്ടിയ 9 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം പണിതത്. ഇവിടെ അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ട കുട്ടികളെ ഇവിടേക്ക് മാറ്റുകയായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു. 26ഓളം കുട്ടികള്‍ക്കാണ് പ്രവേശനം നിഷേധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്




