മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മുകളിലാണ് മേല്‍ക്കൂര തകര്‍ന്നുവീണത്

ചിത്രം: ട്വിറ്റര്‍
Last Updated :20 January 2024, 8:49 am IST

News Now

സോനിപ്പത്ത്: ഹരിയാനയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 27 കുട്ടികള്‍ക്ക് പരിക്ക്. സോനിപ്പത്തിലെ ഗന്നാവൂരിലാണ് സംഭവം നടന്നത്. മൂന്ന് നിര്‍മ്മാണ തൊഴിലാളികള്‍ക്കും പരിക്കേറ്റു. നിര്‍മ്മാണത്തിലിരുന്ന മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. പരിക്കേറ്റ ഏഴു കുട്ടികളുടെ നില ഗുരുതരമാണ്.

മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മുകളിലാണ് മേല്‍ക്കൂര തകര്‍ന്നുവീണത്. കുട്ടികള്‍ ക്ലാസിലുണ്ടായിരുന്നപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് അപകടത്തിന് കാരണം എന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates