സ്‌കൂളുകള്‍ ഡിസംബര്‍ 31 വരെ തുറക്കില്ല; ഉത്തരവിറക്കി ഒഡീഷ സര്‍ക്കാര്‍

സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം കണക്കിലെടുത്താണ് നടപടിയെന്ന് സര്‍ക്കാര്‍

Last Updated :20 January 2024, 8:32 am IST
Edited by :migrator

ഭുവനേശ്വര്‍:  ഡിസംബര്‍ 31 വരെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ഒഡീഷ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം കണക്കിലെടുത്താണ് നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം അക്കാദമിക്, മത്സര, പ്രവേശന പരീക്ഷകള്‍ നടത്തും. ഓണ്‍ലൈന്‍ പഠനം തുടരുമെന്നും കൂടുതല്‍ വിപുലപ്പെടുത്തമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്‌കൂളിലെ അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള അധ്യാപകരെയും അനധ്യാപകരെയും വിളിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

മഹാരാഷ്ട്രയില്‍ ഒമ്പത് മുതലുള്ള ക്ലാസ്സുകള്‍ ഈ മാസം 23 മുതല്‍ ആരംഭിച്ചേക്കും. ഇത്തരമൊരു നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് മുന്നില്‍ വെച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വര്‍ഷ ഗെയ്ക്ക്വാദ് അറിയിച്ചു.ഒമ്പത്, 10, 11 12 ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ് പരിഗണിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തുന്ന 10, 12 ക്ലാസ്സുകളിലെ പരീക്ഷകള്‍ മെയ് മാസത്തില്‍ നടത്തിയേക്കും.

തമിഴ്നാട്ടില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഈ മാസം ഒമ്പതിന് തീരുമാനം എടുക്കും. ഇതിനായി സ്‌കൂള്‍ മേധാവിമാര്‍, രക്ഷിതാക്കള്‍ അടക്കമുള്ളവരുടെ യോഗം സര്‍ക്കാര്‍ വിളിച്ചു. നവംബര്‍ 16 ന് സ്‌കൂളുകളും കോളജുകളും തുറക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ ഒമ്പതു മുതലുള്ള ക്ലാസ്സുകളാകും തുടങ്ങുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now