ആദ്യത്തെ ഡോസ് കുത്തിവച്ച് 28 ദിവസത്തിന് ശേഷമാണ് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കേണ്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

News Now


ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ഇന്നുമുതല്‍ നല്‍കിത്തുടങ്ങും. വാക്‌സിൻ വിതരണത്തിന്റെ ആദ്യ ഘട്ടത്തില്‍, ജനുവരി 16ന്, കുത്തിവയ്പ്പ് എടുത്തവര്‍ക്കാണ് ഇന്ന് രണ്ടാം ഡോസ് നല്‍കുക. ആദ്യത്തെ ഡോസ് കുത്തിവച്ച് 28 ദിവസത്തിന് ശേഷമാണ് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കേണ്ടത്.

എയിംസ് മേധാവി ഡോ രണ്‍ദീപ് ഗുലേറിയ, നീതി അയോഗിന്റെ വി കെ പോള്‍ എന്നിവരടക്കം ആദ്യ ദിനം വാക്‌സിന്‍ എടുത്തവരാണ്. ഇവര്‍ ഇന്ന് രണ്ടാം ഡോസ് കുത്തിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വരെ ആരോഗ്യപ്രവര്‍ത്തകരും മുന്‍നിര പോരാളികളും ഉള്‍പ്പെടെ 77 ലക്ഷത്തിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ജൂലൈയോടെ 30 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. 

70 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനായി 26 ദിവസങ്ങള്‍ മാത്രമാണെടുത്തത്. എട്ട് ലക്ഷത്തോളം പേര്‍ വാക്‌സിന്‍ സ്വീകരിച്ച ഉത്തര്‍പ്രദേശിലാണ് സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം വാക്‌സിനേഷന്‍ നടന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആറര ലക്ഷത്തോളം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates