ജമ്മുവിൽ ഭീകരനെ സുരക്ഷാസേന വെടിവച്ചു കൊന്നു; ഏറ്റുമുട്ടൽ തുടരുന്നു

ജമ്മുവിൽ ഭീകരനെ സുരക്ഷാസേന വെടിവച്ചു കൊന്നു; ഏറ്റുമുട്ടൽ തുടരുന്നു

ഫോട്ടോ: എഎൻഐ
Last Updated :20 January 2024, 8:52 am IST

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പോരയിൽ ഒരു ഭീകരവാദിയെ സുരക്ഷാസേന വെടിവച്ചു കൊന്നു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഭീകരനെ കൊന്നത്. ഏറ്റുമുട്ടൽ തുടരുകയാണെന്നും ഒരു ഭീകരനെ സുരക്ഷാസേന വധിച്ചുവെന്നും ഐജി വിജയ് കുമാർ വാർത്താ ഏജൻസിയോട് വ്യക്തമാക്കി. 

സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ ഞായറാഴ്ച പുലർച്ചയോടെ ഭീകരവാദികൾ വെടിവെപ്പ് നടത്തി. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരവാദി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ ഞായറാഴ്ച രാവിലെയും തുടരുകയാണ്.

കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. സുരക്ഷാസേനയും പൊലീസും ചേർന്നാണ് ഭീകരവിരുദ്ധ നീക്കം നടത്തുന്നതെന്നും അധികൃതർ വ്യത്തമാക്കി. 

News Now