47കാരിയെ കൈകാലുകള്‍ കെട്ടിയിട്ട് മരിച്ച നിലയില്‍ കണ്ടെത്തി.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

ചെന്നൈ: 47കാരിയെ കൈകാലുകള്‍ കെട്ടിയിട്ട് മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ മാധവറാം പ്രദേശേത്താണ് സംഭവം പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കലവാനി എന്ന സ്ത്രീയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

സെക്യൂരിറ്റി ജീവനക്കാരനായ രാകേഷ് സ്ത്രീയെ കഴുത്ത്‌ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ പെയിന്റടിക്കാനും ക്ലീനിങ് നടത്താനുമായാണ് ഇയാളെ വിളിച്ചിരുന്നു. അതിനിടെയാണ് കൊലപാതകം നടന്നത്.

സ്ത്രീയുടെ നാല് സ്വര്‍ണവളകളും 15 പവനുള്ള താലിയും പതിനായിരം രൂപയും വീട്ടില്‍ നിന്നും കാണാതായിട്ടുണ്ട്. അടുത്തിടെയാണ് വീടിന്റെ സെക്യൂരിറ്റി ജീവനക്കാരനായി നിയമിച്ചത്. വീടിന്റെ താഴത്തെ നിലയില്‍ താമസിക്കാന്‍ അവസരം ഒരുക്കിയിരുന്നു. അതോടെ ഇയാള്‍ കുടുംബസമേതം താമസം ഈ വിട്ടിലേക്ക് മാര്‌റിയിരുന്നു.

സംഭവത്തിന് പിന്നാലെ ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. എന്നാല്‍ വീട്ടില്‍ നിന്ന് ആസാധാരണമായ രീതിയില്‍ ഒരു ശബ്ദവും കേട്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. അതിനിടെയാണ് ഇയാള്‍ കുടുംബസമേതം ഓട്ടോയില്‍ പോകുന്നത് കണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates