കന്നുകാലിയുടെ അറുത്തെടുത്ത തലയില്‍ മാല ചാര്‍ത്തിയ നിലയില്‍, പ്ലാസ്റ്റിക് കവറില്‍ റോഡരികില്‍; ആഭിചാരമെന്ന് സംശയം, അന്വേഷണം

കന്നുകാലിയുടെ അറുത്തെടുത്ത തല പ്ലാസ്റ്റിക് കവറില്‍ മൂടിയ നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

ബംഗളൂരു: കന്നുകാലിയുടെ അറുത്തെടുത്ത തല പ്ലാസ്റ്റിക് കവറില്‍ മൂടിയ നിലയില്‍ കണ്ടെത്തി. പ്ലാസ്റ്റിക് കവറിന് മുകളില്‍ മാല ചാര്‍ത്തിയ നിലയില്‍ നാട്ടുകാരാണ് കന്നുകാലിയുടെ തല കണ്ടെത്തിയത്. ആഭിചാരമെന്നാണ് സംശയം.

ദക്ഷിണ കന്നഡ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. റോഡരികില്‍ കന്നുകാലിയുടെ തല കണ്ടെത്തിയ വവിരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ആഭിചാരം നടത്തുന്നതിന് കന്നുകാലിയെ ബലി നല്‍കിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. തുടര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ചതാകാം. കന്നുകാലിയുടെ ജഡത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആഭിചാരത്തിന് ശേഷം ഉപേക്ഷിച്ച കന്നുകാലിയുടെ തല തെരുവുനായ്ക്കള്‍ കടിച്ചെടുത്ത് റോഡരികില്‍ കൊണ്ടുവന്നിട്ടതാകാമെന്നാണ് പൊലീസ് നിഗമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now