നീന്തൽക്കുളത്തിൽ മകനു മുന്നിൽ വെച്ച് ലൈം​ഗികബന്ധം ; വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ അബദ്ധത്തിൽ യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസ് ആവുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST

ജയ്‍പുർ: നീന്തൽക്കുളത്തിൽ ആറുവയസ്സുള്ള മകനുമുന്നിൽ പൊലീസ് ഉദ്യോഗസ്ഥനുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ. ജയ്‌പുർ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ കോൺസ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

പോക്സോ വകുപ്പുചേർത്താണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ യുവതിയെ ഈ മാസം 17 വരെ കസ്റ്റഡിയിൽ വിട്ടു. കേസിൽ അജ്മേർ ബെവാറിലെ സർക്കിൾ ഓഫീസർ ഹീരലാൽ സൈനിയെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. 

ജൂലായ് പത്തിനാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ അബദ്ധത്തിൽ യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസ് ആവുകയായിരുന്നു. യുവതിയുടെ ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്.

സംഭവം ചർച്ചയായതോടെ, ഹീരലാൽ സൈനിയെയും വനിതാ കോൺസ്റ്റബിളിനെയും സർക്കാർ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now