പൗരത്വ നിയമഭേദഗതിക്ക് എതിരായി ഷഹീന്‍ബാഗില്‍ നടന്ന സമരത്തിന് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജര്‍ ബിജെപിയില്‍ ചേര്‍ന്നു.

കപില്‍ ഗുജ്ജര്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍/ ചിത്രം: ട്വിറ്റര്‍
Last Updated :20 January 2024, 8:35 am IST

News Now


ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരായി ഷഹീന്‍ബാഗില്‍ നടന്ന സമരത്തിന് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജര്‍ ബിജെപിയില്‍ ചേര്‍ന്നു. സംഭവം വിവാദമായതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ബിജെപി ഘടകമാണ് ഗുജ്ജറിനെ പാര്‍ട്ടി അംഗത്വം നല്‍കിയത്. ബുധനാഴ്ച രാവിലെയാണ് ഇയാള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. മാലയിട്ട് മധുരം നല്‍കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇയാളുടെ പൂര്‍വകാല ചരിത്രം അറിയില്ലെന്നാണ് ബിജെപി നല്‍കിയിരിക്കുന്ന വിശദീകരണം. 

ബിഎസ്പിയില്‍ നിന്ന് പാര്‍ട്ടി മാറി വന്നവരുടെ കൂട്ടത്തില്‍ കപിലും ഉണ്ടായിരുന്നു എന്നാണ് ബിജെപി നേതാവ് സഞ്ജീവ് ശര്‍മ്മ പറഞ്ഞത്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് നേരെ കപില്‍ രണ്ടുതവണ വെടിയുതിര്‍ത്തത്. ജയ് ശ്രീറാം വിളികളോടെയായിരുന്നു വെടിവെച്ചത്. ഹിന്ദുക്കള്‍ മാത്രമേ രാജ്യം ഭരിക്കുള്ളു എന്നും ഇയാള്‍ വിളിച്ചു പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates