
News Now
രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

ന്യൂഡല്ഹി: പാര്ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം വനിതാ എംപിമാര്ക്കൊത്തുള്ള ചിത്രം പങ്കുവച്ച് കോണ്ഗ്രസ് അംഗം ശശി തരൂര്. ആറു വനിതാ അംഗങ്ങള്ക്കൊപ്പം നില്ക്കുന്ന ചിത്രമാണ്, രസകരമായ കുറിപ്പോടെ തരൂര് ട്വീറ്റ് ചെയ്തത്.
പാര്ലമെന്റ് ആകര്ഷകമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത് എന്നാണ് ചിത്രത്തിന് തരൂര് നല്കിയ ക്യാപ്ഷന്. എന്സിപിയിലെ സുപ്രിയ സുലെ, കോണ്ഗ്രസിന്റെ പാട്യാല അംഗം പ്രണീത് കൗര്, ഡിഎംകെയിലെ ഡോ. തമിഴച്ചി തങ്കപാണ്ഡ്യന്, തൃണമൂല് കോണ്ഗ്രസ് അംഗങ്ങളും നടിമാരുമായ മിമി ചക്രബര്ത്തി, നുസ്രത് ജഹാന്, കോണ്ഗ്രസ് അംഗം ജ്യോതിമണി എന്നിവരുമൊത്തുള്ള ചിത്രമാണ് തരൂര് പോസ്റ്റ് ചെയ്തത്.
തരൂര് കൗതുകത്തോടെ പങ്കുവച്ച ചിത്രത്തെ അനുകൂലിച്ചും എതിര്ത്തും ഒട്ടേറെപ്പേര് രംഗത്തെത്തി. നെഹ്രുവിന്റെ ആത്മാവ് ഒപ്പമുണ്ട് എന്നാണ് കമന്റുകളില് ഒന്ന്. പാര്ലമെന്റിലെ സ്ത്രീകള് ആരുടെയും തൊഴിലിടം ആകര്ഷമാക്കാനുള്ളവരല്ലെന്ന വിമര്ശനവും പോസ്റ്റിനു താഴെ ഉയര്ന്നു.
Who says the Lok Sabha isnât an attractive place to work? With six of my fellow MPs this morning: â¦@supriya_suleâ© â¦@preneet_kaurâ© â¦@ThamizhachiThâ© â¦@mimichakrabortyâ© â¦@nusratchirpsâ© â¦â¦@JothimaniMPâ© pic.twitter.com/JNFRC2QIq1
â Shashi Tharoor (@ShashiTharoor) November 29, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



