എട്ട് കോടിയുടെ റോള്‍സ് റോയ്‌സ് കാറിന്റെ ഉടമ; 35,000 രൂപയുടെ വൈദ്യുതി മോഷണം; ശിവസേന നേതാവിനെതിരെ കേസ്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:46 am IST

News Now

മുംബൈ: വൈദ്യുതി മോഷ്ടിച്ചെന്ന പരാതിയില്‍ ശിവസേന നേതാവിനെതിരെ കേസ്. എട്ട് കോടിയുടെ റോള്‍സ് റോയ്‌സ് ആഡംബര കാറിന്റെ ഉടമയും ബിസിനസുകാരനുമായ സഞ്ജയ് ഗെയ്ക്‌വാദിനെതിരെയാണ് പൊലീസ് കേസെടുത്തത്. 

കല്യാണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനും ശിവസേന നേതാവുമായ സഞ്ജയ്‌ക്കെതിരെ 35,000 രൂപയുടെ വൈദ്യുതി മോഷ്ടിച്ചതായാണ് പരാതി. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് പരാതി നല്‍കിയത്. 

കിഴക്കന്‍ കല്യാണില്‍ പണി നടക്കുന്ന സൈറ്റിലേക്കുള്ള ആവശ്യത്തിനായാണ് ഇയാള്‍ വൈദ്യുതി മോഷ്ടിച്ചതെന്ന് പരാതിയില്‍ പറയുന്നു. 34,840 രൂപയുടെ വൈദ്യുതി ചാര്‍ജും 15,000 രൂപ പിഴയും ചുമത്തി കമ്പനി ഇയാള്‍ക്ക് ബില്‍ അയച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ല. മൂന്ന് മാസം കഴിഞ്ഞിട്ടും ബില്‍ തുകയും പിഴയും കെട്ടാന്‍ ഇയാള്‍ തയ്യാറായില്ല. ഇതോടെയാണ് കമ്പനി പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

കഴിഞ്ഞ ദിവസം സഞ്ജയ് തുക കെട്ടിവച്ചു. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ് ഒരുങ്ങുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates