
ക്ഷേത്രത്തിന് സമീപം നിന്ന സഹോദരങ്ങളെ കമിതാക്കള്‍ ആണെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം മര്‍ദിച്ചു; കേസ്
മധ്യപ്രദേശില്‍ സഹോദരങ്ങളെ കമിതാക്കള്‍ ആണെന്ന് ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ സഹോദരങ്ങളെ കമിതാക്കള്‍ ആണെന്ന് ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. രക്ഷാബന്ധന്‍ ദിനത്തില്‍ ഛത്തര്‍പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. അതുല്‍ ചൗധരി എന്ന യുവാവിനും സഹോദരിക്കുമാണ് മര്‍ദനമേറ്റത്. ഇവരുടെ പരാതിയില്‍ എസ്‌സി/എസ്ടി പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തു. ഒരു ക്ഷേത്രത്തിന് സമീപത്തെ ചായക്കടയില്‍ നിന്നപ്പോഴാണ് യുവാവിനും സഹോദരിക്കും മര്‍ദനമേറ്റത്.
ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ആരോപണം. സഹോദരങ്ങളെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അതേസമയം, പ്രതികള്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
मधà¥à¤¯à¤ªà¥à¤°à¤¦à¥à¤¶ à¤à¥ à¤à¤à¤¡à¤µà¤¾ मà¥à¤ à¤à¤¨à¥ वालॠपिपलà¥à¤¦ à¤à¥ बामà¤à¤¦à¤¾ à¤à¤¾à¤à¤µ मà¥à¤ à¤à¤ à¤à¤¾à¤ à¤à¤ªà¤¨à¥ बहन à¤à¥ à¤à¤° मिलनॠपहà¥à¤à¤à¤¾ तॠà¤à¤¾à¤à¤µ वालà¥à¤ नॠà¤à¤°à¤¿à¤¤à¥à¤° शà¤à¤à¤¾ à¤à¥ à¤à¤²à¤¤à¥ दà¥à¤¨à¥ à¤à¤¾à¤ बहन à¤à¥ तालिबानॠसà¤à¤¾ दà¥à¤¤à¥ हà¥à¤ à¤à¤ पà¥à¤¡à¤¼ सॠबाà¤à¤§à¤à¤° à¤à¤°à¥à¤¬ à¤à¤ à¤à¤¨à¥à¤à¥ तठलà¤à¤¡à¤¼à¤¿à¤¯à¥à¤ à¤à¤° à¤à¥à¤¡à¤¼à¥ सॠपà¥à¤à¤¾ pic.twitter.com/E80FT0de27
â Shaikh Shakeel (@ShakeelABP) April 8, 2023
പ്രതികള്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണ്. ഇവര്‍ക്ക് ബജ്രംഗ് ദളുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇതുവരെയും ലഭിച്ചിട്ടില്ല- ഛത്തര്‍പുര്‍ സിറ്റി പൊലീസ് സൂപ്രണ്ട് എഎന്‍ഐയോട് പറഞ്ഞു. പൊലീസിന് ലഭിച്ച പരാതിയിലും ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെക്കുറിച്ച് പരാമര്‍ശമില്ലെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാര്‍ഗെക്കുമെതിരെ യുപിയില്‍ കേസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!



