യുപിയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; ആറു മരണം, 15 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

ജയ്പൂരില്‍ നിന്നും യാത്രക്കാരുമായി ബറൈച്ചിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്

ചിത്രം: എഎന്‍ഐ
Last Updated :20 January 2024, 9:09 am IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. 
ബറൈച്ചിലെ ടപ്പൈ സിപാഹില്‍ പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. 

ജയ്പൂരില്‍ നിന്നും യാത്രക്കാരുമായി ബറൈച്ചിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ട്രക്ക് തെറ്റായ ദിശയിലാണ് സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ദിനേശ് ചന്ദ്ര അറിയിച്ചു. അപകടത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഈ വാർത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now