
വസ്തു തര്‍ക്കത്തിന്റെ പേരില്‍ ആറ് പേരെ വെട്ടിക്കൊന്നു; കര്‍ണാടകയെ നടുക്കി കൂട്ടക്കൊല
ഗ്രാമത്തിലെ നിരാലെ, ഗുല്‍ഗി കുടുംബങ്ങള്‍ തമ്മില്‍ കൃഷി ഭൂമിയെ ചൊല്ലി ദീര്‍ഘകാലമായി ഭൂമി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു.

ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊല. ഒരു കുടുംബത്തിലെ അഞ്ച് പേര് ഉള്‍പ്പടെ ആറ് പേരെ വെട്ടിക്കൊന്നു. ഞെട്ടിപ്പിക്കുന്ന ക്രൂരകൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് ഗ്രാമം.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഗ്രാമത്തിലെ നിരാലെ, ഗുല്‍ഗി കുടുംബങ്ങള്‍ തമ്മില്‍ കൃഷി ഭൂമിയെ ചൊല്ലി ദീര്‍ഘകാലമായി ഭൂമി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കരിമ്പ് വെട്ടാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ വെടിവയ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയില്‍ വെടിയേറ്റ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ആറ് പേര് സംഭവസ്ഥലത്തുതന്നെ മരിച്ചു. രേവണ്‍സിദ്ധപ്പ നിരാലെ, ദുന്ദപ്പ രേവണ്‍സിദ്ധപ്പ നിരാലെ, ശിവപുത്ര രേവണ്‍സിദ്ധപ്പ നിരാലെ, ചന്ദ്രശേഖര്‍ നിരാലെ, ഷബീര്‍ അത്താര്‍ എന്നിവരാണ് മരിച്ചവര്‍. മരിച്ച ആറാമത്തെ ആള് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയതായും ഡിവൈഎസ്പി പറഞ്ഞു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Six hacked to death in Karnataka village over land dispute
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




